താനൂരില്‍ വീട് തകര്‍ന്നു;  കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി 

താനൂര്‍: വീട് പൂര്‍ണമായും നിലംപൊത്തിയതിനെ തുടര്‍ന്ന് ഉറങ്ങുന്നതിനിടെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എടക്കടപ്പുറം ചെറിച്ചിന്റെ പുരക്കല്‍ മൊയ്തീന്‍ കോയയുടെ ഓടുമേഞ്ഞ വീടാണ് പൂര്‍ണമായും തകര്‍ന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ശബ്ദം കേട്ട് മൊയ്തീന്‍ കോയ ഉണര്‍ന്നത്. ഉടനെ തന്നെ നാല് കുട്ടികളെയും ഭാര്യയെയും വീടിന് പുറത്തെത്തിക്കുകയായിരുന്നു. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബൈക്കും പൂര്‍ണമായും തകര്‍ന്നു.

വി. അബ്ദുറഹിമാന്‍ എം.എല്‍.എയും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.