സബ്ജില്ലാ തല പ്രവേശനോത്സവം

താനൂർ : സബ്ജില്ലാ തല പ്രവേശനോത്സവം താനൂർ ജിഎൽപി സ്കൂളിൽ വി അബ്ദുറഹിമാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷികുട്ടികൾക്കായി 50ലക്ഷം രൂപ ചെലവിൽ ക്ലാസ്മുറികൾ ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെഎം ബാപ്പുഹാജി അധ്യക്ഷനായി. റോട്ടറി ക്ലബ്ബിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് സ്കൂൾകിറ്റ് വിതരണവും നടത്തി.  എൽഎസ്എസ് ജേതാവിനുള്ള ഉപഹാരം നഗരസഭ ചെയർപേഴ്സൺ സി കെ സുബൈദ വിതരണം ചെയ്തു. കൗൺസിലർ പി ടി ഇല്ല്യാസ് സ്കൂൾ വളപ്പിൽ വൃക്ഷതൈ നട്ടു. ബിപിഒ ജോർജ് കുട്ടി, എഇഒമാരായ വി സി ഗോപാലകൃഷ്ണൻ, കെ പി രമേഷ്കുമാർ, പി എം അനിൽ, ഒ കെ അജയൻ എന്നിവർ സംസാരിച്ചു.
താനാളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കെ പുരം നായനാർ മേമ്മോറിയൽ എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി ഉദ്ഘാടനം ചെയ്തു.

ഒഴൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നാലിടവഴി എഎംഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത ഉദ്ഘാടനം ചെയ്തു.

നിറമരുതൂർ പഞ്ചായത്ത് തല പ്രവേശനോത്സവം വള്ളിക്കാഞ്ഞിരം എഎംഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹറ ഉദ്ഘാടനം ചെയ്തു