Section

malabari-logo-mobile

താനൂരില്‍ സ്‌കൂള്‍ കെട്ടിടത്തിലെ മരത്തിന്റെ ബീം തകര്‍ന്നു വീണു

HIGHLIGHTS : താനൂർ : സ്കൂൾ കെട്ടിടത്തിലെ മരത്തിന്റെ ബീം തകർന്നുവീണു. ചിറക്കൽ കെപിഎൻഎം സ്കൂളിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. 80 വർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ ...

താനൂർ : സ്കൂൾ കെട്ടിടത്തിലെ മരത്തിന്റെ ബീം തകർന്നുവീണു. ചിറക്കൽ കെപിഎൻഎം സ്കൂളിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. 80 വർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ ബീമാണ് ദ്രവിച്ച് തകർന്ന് വീണത്.    തിങ്കളാഴ്ച രാവിലെ അധ്യാപകർ സ്കൂൾ തുറന്നപ്പോഴാണ്  സംഭവം അറിയുന്നത്.  ഏതുസമയത്തും അധ്യാപകരുണ്ടാകാറുള്ള സ്ഥലത്തേക്കാണ് ബീം വീണത്.
കമ്പ്യൂട്ടർ, ഇന്റർനെറ്റ് മോഡം, പ്രിന്റർ, കസേര, വൈദ്യുതി ഉപകരണങ്ങൾ എന്നിവ തകർന്നു.
പ്രവൃത്തി ദിവസമല്ലാത്തതിനാൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തലാണ് അധ്യാപകരും, വിദ്യാർത്ഥികളും. അപകടാവസ്ഥയിലുള്ള ധാരാളം മരത്തടികൾ കെട്ടിടത്തിലുണ്ട്. മാനേജ്മെന്റ് പ്രതിനിധികൾ തമ്മിലുള്ള തർക്കം കാരണം ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 60 വർഷമായി സ്ക്കൂളിൽ  അറ്റകുറ്റ പണികൾ നടക്കുന്നില്ല. അതു കാരണം ഏറെ പ്രയാസമാണ് സ്കൂൾ അനുഭവിക്കുന്നത്. 13 അധ്യാപകരിൽ 12 പേരും താത്ക്കാലികാധ്യാപകരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!