ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരെ ആദരിച്ചു

tanurതാനൂര്‍: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരെ ആദരിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ എം മല്ലിക ഉദ്‌ഘാടനം ചെയ്‌തു. വി അബ്ദുറസാഖ്‌ അധ്യക്ഷനായി. എം വിശ്വനാഥന്‍, പി. സതീശന്‍, ഉബൈദുളള താനാളൂര്‍ എന്നിവര്‍ സംസാരിച്ചു. ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരായ ശ്രീധരന്‍, പി മാധവന്‍, ഗോപാലന്‍, പി. ശങ്കരന്‍ , ഇ. ജയപ്രാകാശ്‌, കൃഷ്‌ണകുമാര്‍, സലാം, ഉബൈദുള്ള എന്നിവരെ ആദരിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ സാക്ഷരത പ്രേരക്‌ എ വി ജലജ സ്വാഗതം പറഞ്ഞു.

മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകര്‍ സാക്ഷരതാ അനുഭവങ്ങള്‍ പങ്കുവെച്ചു.

Related Articles