താനുര്‍ സംഘര്‍ഷം: പ്രതികരിച്ച യുവതിക്കെതിരെ നവമാധ്യമങ്ങളിലുടെ ഹീനമായ ആക്രമണം

താനുര്‍:  താനുരിന്റെ തീരദേശമേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ തങ്ങള്‍ക്കു നേരയുണ്ടായ ആക്രമണങ്ങളെ കുറിച്ച് നേതാക്കളോടും മാധ്യമങ്ങളോടും വിശദീകരിച്ച യുവതിക്കെതിരെ സോഷ്യല്‍ മീഡിയയിലുടെ ഹീനമായ കടന്നാക്രമണം.

താനുര്‍ കോര്‍മാന്‍ കടപ്പുറം സ്വദേശിനിയായ യുവതിക്കെതിരെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയതും കേട്ടാലറയ്ക്കുന്ന തെറിവിളിയോടും കുടിയുള്ള പോസ്റ്റുകള്‍ നവമാധ്യമങ്ങളിലുടെ പ്രചരിക്കുന്നത്. ഇതിനെതിരെ യുവതി മലപ്പുറം ജില്ലാ പോലീസ് ചീഫിനും, സൈബര്‍ സെല്ലിനും പരാതി നല്‍കി.

കഴിഞ്ഞ ദിവസം താനുരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ചതിന് തന്റെ ജീവന്‍ അപകടത്തിലാണെന്ന് പരാതിപ്പെട്ടിരുന്നു. സിപിഎം വേദിയില്‍ മുഖ്യമന്ത്രിയോടും, താനുര്‍ എംഎല്‍എ വി.അബ്ദുറഹിമാനോടും സംസാരിക്കുന്ന ചിത്രത്തിലാണ് ഫോട്ടോഷോപ്പ് ചെയ്ത് ഹീനമായ തെറിപ്രയോഗങ്ങള്‍ നടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ താനുരില്‍ നിന്നുള്ള മുസ്ലീം ലീഗിനോട് ആഭിമുഖ്യമുള്ള വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് കുട്ടായ്മകളിലുടെയാണ് പ്രചരിക്കുന്നത്.

മുഖ്യമന്ത്രിയേയും, എംഎല്‍എയും കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ പോസ്റ്റിലുണ്ട്.

വി. അബ്ദുറഹ്മാന്‍ എംഎല്‍എയും ഈ പ്രചരണത്തിനെതിരെ തൃശ്ശുര്‍ റെയിഞ്ച് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.