Section

malabari-logo-mobile

താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ത്ത കടകള്‍ പൗരാവലി പൂനര്‍നിര്‍മ്മിക്കും

HIGHLIGHTS : തിരൂർ : മലപ്പുറത്തിന്റെ മതേതരമനസ്സ് തകര്‍ക്കാനുള്ള മതതീവ്രവാദികളുടെ കുത്സിതശ്രമത്തിന് ചുട്ടമറുപടിയുടമായി താനുര്‍ പൗരാവലി. 

തിരൂർ : മലപ്പുറത്തിന്റെ മതേതരമനസ്സ് തകര്‍ക്കാനുള്ള മതതീവ്രവാദികളുടെ കുത്സിതശ്രമത്തിന് ചുട്ടമറുപടിയുടമായി താനുര്‍ പൗരാവലി.

ഹർത്താലിന്റെ മറവിൽ വർഗ്ഗീയ കലാപത്തിന് ശ്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി.ജലിൽ. താനൂരിൽ അക്രമിക്കപ്പെട്ട കെ.ആർ.ബേക്കിക്കറി യടക്കമുള്ള  സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

നശിപ്പിക്കപ്പെട്ട കടകൾ പൂർവ്വ സ്ഥിതിയിലാക്കുവാൻ  സർക്കാരിന്റെ സഹായമൊന്നുമില്ലാതെ പൊതുസഹായ നിധി സ്വരൂപിക്കുമെന്നും അതിലേക്കായി 25000 രൂപ നൽകുമെന്നും മന്ത്രി  പറഞ്ഞു. എം.എൽ.എ. വി.അബ്ദുറഹ്മാൻ ഒരു ലക്ഷം രൂപയും
മറ്റുള്ളവരുടെ ധനസഹായവും മന്ത്രി തന്നെ പ്രഖ്യാപിച്ചു.

അക്രമങ്ങൾ എല്ലാം മലപ്പുറം ജില്ലയിലെ സാമുദായിക സൗഹാർദ്ദം തകർക്കുവാൻ ലക്‌ഷ്യംവച്ച് രൂപം കൊടുത്തിട്ടുള്ളതാണെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു .  വർഗീയ ധ്രുവീകരണത്തിനു ആരെയും അനുവദിക്കില്ലെന്നും മന്ത്രി. കൂട്ടിച്ചേർത്തു.

ജില്ല മതേതരത്ത്വത്തിനു മാതൃകയാകുമെന്നും മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി. വി.അബ്ദുറഹ്മാൻ എം.എൽ.എ., ജില്ലാ കളക്ടർ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്ദർശനത്തിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!