താനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തീപിടുത്തം

താനൂര്‍ : രജിസ്ട്രാര്‍ ഓഫീസില്‍ തീപിടുത്തം. ഓഫീസിന്റെ വിശ്രമ മുറിക്കാണ് തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന ഒട്ടനവധി രേഖകള്‍ കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 5.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീ കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിലും, പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും, പോലീസും സംയുക്തമായി തീയണക്കുകയായിരുന്നു. അതേസമയം അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.