താനൂരില്‍ നിന്നും വാളുകള്‍ പിടികൂടി

tanurതാനൂര്‍: പുത്തന്‍കടപ്പുറം ഉണ്ണിയാല്‍ ബീച്ച്‌ റോഡ്‌ പാലത്തിന്‌ സമീപത്തു നിന്നും വാളുകള്‍ പിടിച്ചെടുത്തു. പാലത്തിന്‌ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ്‌ രണ്ട്‌ വാളുകള്‍ കണ്ടെത്തിയത്‌. ഇവിടെ ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട കുടംുബശ്രീ പ്രവര്‍ത്തകരാണ്‌ വാളുകള്‍ കണ്ടത്‌. ഉടന്‍ തന്നെ ഇവര്‍ താനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ വാളുകള്‍ പിടിച്ചെടുത്തു.