ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ആസൂത്രിത നീക്കം
താനൂര്‍: ഫെയ്‌സബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ വ്യാപകമായ അക്രമം. താനൂര്‍ ടൗണിലെ നിരവധി വ്യാപരസ്ഥാപനങ്ങള്‍
ആക്രമിക്കപ്പെട്ടു. ഒരു ബേക്കറി തകര്‍ത്തു. മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. ഇവ കത്തിക്കാനുള്ളശ്രമവും നടന്നു. ഇത് തടയാനെത്തിയ പോലീസുമായി ഹര്‍ത്താല്‍ അനുകൂലികള്‍ ഏറ്റുമുട്ടി. പോലീസിന് നേരെ കല്ലെറിഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. അക്രമത്തില്‍ പന്ത്രണ്ടോളം പോലീസുകാര്‍ക്ക് പരിക്കേറ്റു ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരയും ഹര്‍ത്താലനുകൂലികള്‍ തിരിഞ്ഞു. നിരത്തില്‍ വ്യാപകമായി ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. ഇതണയക്കാനായി തിരൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.തിരൂര്‍ ട്രഷറിക്ക് നേരേയും പോലീസ് സ്‌റ്റേഷനു നേരേയും കല്ലേറുണ്ടായി ഇതെ തുടര്‍ന്ന പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
താനൂര്‍ ഓലപീടികയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്.
ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 50ഓളം ആളുകള്‍ പോലീസ് കസ്്റ്റഡിയിലുണ്ട്
താനൂരില്‍ വര്‍ഗ്ഗീയമായ ചേരിതിരിവുണ്ടാക്കി കലാപമുണ്ടാക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന ആശങ്കയും, ജനങ്ങള്‍ അതില്‍പെട്ടുപോകരുതെന്ന നിര്‍ദ്ദേശവും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.