താനൂരില്‍ മണല്‍ക്കടത്ത്‌ തടയുന്നതിനിടെ പോലീസുകാരനെ ലോറികയറ്റി കൊല്ലാന്‍ ശ്രമം

Story dated:Wednesday February 24th, 2016,03 25:pm
sameeksha sameeksha

POLICE TANURതാനൂര്‍: മണല്‍ക്കടത്തുലോറിയെ ബൈക്കില്‍ പിന്‍ന്തുടര്‍ന്ന പോലീസുകാരനെ ലോറികയറ്റി കൊല്ലാന്‍ ശ്രമം. താനൂര്‍ സ്‌റ്റേഷനിലെ സിപിഒ വിഷ്‌ണു(28)നിനെയാണ്‌ ആക്രമിച്ചത്‌. തിരൂര്‍ എസ്‌ഐയുടെ നിര്‍ദേശപ്രകാരം മണല്‍ ലോറിയെ പിന്‍തുടര്‍ന്ന്‌ വിഷ്‌ണു ലോറിക്കൊപ്പം വണ്ടിയോടിച്ച്‌ ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലോറി വെട്ടിച്ച്‌ ബൈക്ക്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി.

അമിതവേഗത്തില്‍ എളാരം കടപ്പുറം ലക്ഷ്യമാക്കി കുതിച്ച ലോറി നിയന്ത്രണംവിട്ട്‌ കടപ്പുറം നോര്‍ത്ത്‌ യു പി സ്‌കൂളിന്റെ മതില്‍ ഇടിച്ചുതകര്‍ത്താണ്‌ നിന്നത്‌.ക്ലീനര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഡ്രൈവറടക്കം നാലുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.