താനൂരില്‍ പെട്രോളിയം ടാങ്കര്‍ മറിഞ്ഞു;ചോര്‍ച്ചതുടരുന്നു

 

താനൂര്‍: താനൂര്‍ ജ്യോതി വളവില്‍ പെട്രോളിയം ടാങ്കര്‍മറിഞ്ഞു. ഇന്ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്അപകടം സംഭവിച്ചത്. കൊച്ചിയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് വിമാനത്തില്‍ നിറയ്ക്കാനുള്ള എവിയേഷന്‍ ഫ്യുവലുമായി പോവുകയായിരുന്ന വലിയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ടാങ്കറില്‍നിന്ന് പെട്രോളിന്റെ ചോര്‍ച്ച ഇതുവരെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.