സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നടത്തി

താനൂര്‍: നഗരസഭയിലെ ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം വി. അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭയിലെ 2-ാം ഡിവിഷനിലാണ് ഭിന്നശേഷിക്കാരന് പെന്‍ഷന്‍ വീട്ടിലെത്തിച്ചത്. തിരൂര്‍ താലൂക്ക് എംപ്ലോയീസ് അസോസിയേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേനയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. നഗരസഭാ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്‌റഫ്, നഗരസഭാംഗം പി. ഷീന, സൊസൈറ്റി പ്രസിഡന്റ് വി.കെ. രാജേഷ്, സെക്രട്ടറി ബാബു, ഹൃഷികേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.