താനൂരിലും പരപ്പനങ്ങാടിയിലും ഇന്റര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് സ്വീകരണം

Tanur Railwayതാനൂര്‍/പരപ്പനങ്ങാടി : മംഗലാപുരം, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് പരപ്പനങ്ങാടിയിലും താനൂരിലും ഊഷ്മള സ്വീകരണം. 9 മണിക്ക് പരപ്പനങ്ങാടിയിലെത്തിയ കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റിക്ക് പരപ്പനങ്ങാടിയില്‍ സ്ഥലം എംപി ഇ ടി മുഹമ്മദ് ബഷീറിന്റെയും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ വമ്പിച്ച സ്വീകരണം നല്‍കി.

ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും സന്നിഹിതരായി.

SAM_0162

10 മണിയോടെ താനൂരിലെത്തിയ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റിക്ക് സ്വീകരണം നല്‍കി. ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദുറബ്ബ്, അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ എന്നിവര്‍ സന്നിഹിതരായി.