താനൂരില്‍ സുധീരനും പാണക്കാട്‌ തങ്ങളും ഒരേ വേദിയില്‍: ആവശത്തിരയില്‍ അണികള്‍

vm sudheeran and panakkad thangalതാനൂര്‍ ജനപക്ഷയാത്രയുടെ താനൂര്‍ മണ്ഡലം സ്വീകരണകേന്ദ്രത്തില്‍ ഐക്യജനാധിപത്യമുന്നണിയിലെ പ്രധാന കക്ഷികളുടെ അമരക്കാര്‍ ഒര വേദിയില്‍ അണിനിരന്നപ്പോള്‍ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം അലതല്ലി. ജാഥയുടെ ലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ മൂന്നാം ദിവസത്തില്‍ പരപ്പനങ്ങാടിയില്‍ നിന്നാരംഭിച്ച്‌ താനൂര്‍ മണ്ഡലത്തിലേക്ക്‌ കടന്നപ്പോള്‍ തന്നെ വമ്പിച്ച വരവേല്‍പ്പാണ്‌ ജാഥക്ക്‌ ലഭിച്ചത്‌

തുടര്‍ന്ന്‌ താനൂരിലെ സ്വീകരണകേന്ദ്രത്രില്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം മുസ്ലീം ലീഗിന്റെ നേതാക്കളും സുധീരനെ സ്വീകരിക്കാനെത്തിയിരുന്നു, പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, കുട്ടി അഹമ്മദ്‌കുട്ടി, അബ്ദുരഹ്മാന്‍ രണ്ടത്താണി എന്നിവരും കോണ്‍ഗ്രസ്സ നേതാക്കളായ എപി അനില്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പീതാംബരകുറുപ്പ്‌, ലാലിവിന്‍സെന്റ്‌ എന്നിവരും സംസാരിച്ചു