താനൂര്‍ മുന്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തീവണ്ടി തട്ടി മരിച്ച നിലയില്‍

Untitled-1 copyതാനൂര്‍: താനൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വടക്കേയില്‍ ബാവ (58) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്‌ രാവിലെ താനൂര്‍ ബ്ലോക്ക്‌ ഓഫീസിന്‌ കിഴക്കുവശം പാളത്തിനരുകിലാണ്‌ മൃതദേഹംകണ്ടത്‌. നാട്ടുകാരാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. താനൂര്‍ പോലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി.