Section

malabari-logo-mobile

അധികൃതരുടെ അനാസ്ഥ: മോര്യാ പുഞ്ചകൃഷി നാശത്തിലേക്ക്

HIGHLIGHTS : താനൂര്‍: മോര്യാ കാപ്പിലെ 150 ഏക്കറോളം പുഞ്ചകൃഷി അധികൃതരുടെ അനാസ്ഥമൂലം കരിഞ്ഞുണങ്ങുന്നു. പൂരപ്പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചാണ് മോര്യാകാപ്പില...

താനൂര്‍: മോര്യാ കാപ്പിലെ 150 ഏക്കറോളം പുഞ്ചകൃഷി അധികൃതരുടെ അനാസ്ഥമൂലം കരിഞ്ഞുണങ്ങുന്നു. പൂരപ്പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചാണ് മോര്യാകാപ്പില്‍ പുഞ്ചകൃഷി നടത്തിയിരുന്നത്. നഗരസഭയും ജലസേചന വകുപ്പും ചേര്‍ന്നാണ് തടയണ നിര്‍മിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം പ്രവൃത്തികള്‍ യഥാസമയം നടത്താന്‍ നഗരസഭയോ ജലവിഭവ വകുപ്പോ തയ്യാറാകാത്തതാണ് കൃഷി നാശത്തിന് കാരണമായത്. ഇത് കാരണം ഏതാണ്ട് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു.

വിവിധ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പാട്ടകൃഷി നടത്തിയ ഇവര്‍ക്ക് വിള ഇന്‍ഷുറന്‍സ് ആനുകൂല്യം പോലും ലഭിക്കില്ല. പ്രദേശം സന്ദര്‍ശിച്ച താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ വിഷയം നിയമസഭയില്‍ ഉയിക്കുമെന്നും മോര്യാ കാപ്പിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെും കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.

sameeksha-malabarinews

പാടശേഖരസമിതി കവീനര്‍ രവി മോര്യ, എം. ഭാസ്‌കരന്‍, എം. സുലൈമാന്‍, വിജയന്‍ എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!