ഒണത്തെയും ബക്രീദിനെയും വരവേല്‍ക്കാനൊരുങ്ങി എന്റെ താനൂര്‍

Story dated:Tuesday September 6th, 2016,07 46:pm
sameeksha sameeksha

Untitled-1 copyതാനൂര്‍: എന്റെ താനൂര്‍ പദ്ധതിയുടെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ‘സ്‌നേഹപൂര്‍വ്വം’ ബുധനാഴ്‌ച ആരംഭിക്കും. വൈകീട്ട്‌ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന വിളംബര ബൈക്ക്‌ റാലിയോടെയാണ്‌ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമാവുക. ഹെല്‍മെറ്റ്‌ ബോധവല്‍ക്കരണം ലക്ഷ്യമിടുന്ന ബൈക്ക്‌ റാലിയില്‍ വി. അബ്ദുറഹ്മാന്‍ എംഎല്‍എ,സബ്‌ കളക്ടര്‍, ആര്‍ടി ഒ എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന്‌ ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം വി.അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വഹിക്കും. 7 മണിക്ക്‌ കോഴിക്കോട്‌ ഫോക്ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട്‌ അരങ്ങേറും. ഏഴാം തിയ്യതി മുതല്‍ 13 ാം തിയ്യതി വരെ പുത്തന്‍തെരുവിലെ പ്രധാന വേദിക്ക്‌ സമീപത്തായി ഓണക്കലവറ(ചന്ത) പ്രവര്‍ത്തിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിപണനവും പ്രദര്‍ശനവും ഇവിടെ ഒരുക്കും.