താനൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

amruthaതാനൂര്‍ :ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ കിഴക്കേ മുക്കോല കൊതവമ്മാട്ടില്‍ സുരേന്ദ്രന്റെ അമൃത(22)നെയാണ്‌ വെള്ളിയാഴ്‌ച വൈകീട്ട്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിവാഹിതയായ അമൃത കുറച്ച്‌ മാസങ്ങളായി കിഴക്കേ മുക്കോലയിലെ വീട്ടിലാണ്‌ താമസം.
കോഴിക്കോട്‌ വട്ടക്കിണര്‍സ്വദേശി നിഖില്‍ ആണ്‌ ഭര്‍ത്താവ്‌. തിരുര്‍ ആര്‍ഡിഒ, താനൂര്‍ പോലീസ്‌ എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം സംസ്‌ക്കരിച്ചു.
മാതാവ്‌ സുനിത സഹോദരങ്ങള്‍ സൗമ്യ, ആദിത്യ.