അങ്ങാടിപ്പാലം, അഞ്ചുടിപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും

താനൂർ: കനോലി കനാലിനു കുറുകെ നിർമ്മിക്കുന്ന അങ്ങാടിപ്പാലത്തിന്റെയും, അഞ്ചുടിപ്പാലത്തിന്റെയും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനാവശ്യമായ നടപടികൾ കാലതാമസം കൂടാതെ നടപ്പാക്കാൻ ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകിയതായി വി.അബ്‌ദുറഹിമാൻ എം.എൽ.എ. പറഞ്ഞു.

താനൂർ ജംഗ്ഷൻ ഹാർബറുമായി ബന്ധിപ്പിക്കുന്ന അങ്ങാടിപ്പാലത്തിന്റെയും കുണ്ടുങ്ങലിൽ നിന്ന് അഞ്ചുടിയിൽ എത്തുന്ന അഞ്ചുടിപാലത്തിന്റെയും പ്രാഥമിക സർവേകൾ പൂർത്തിയായി. രണ്ടു പാലങ്ങൾക്കും യഥാക്രമം 21 കോടി, 17 കോടി എന്നിങ്ങനെയാണ് ഫണ്ടനുവദിച്ചിരിക്കുന്നത്. നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കാനുണ്ട്. കനോലി കനാലിനു കുറുകെ ആയതിനാൽ ദേശീയ ജലപാതയുടെ നിയമങ്ങൾക്കനുസരിച്ചാണ് പാലങ്ങൾ നിർമിക്കുക. രണ്ടു പാലങ്ങളും നിർദ്ധിഷ്ട തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ്.

നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിനായി പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും, സി.പി.ഐ.എം. താനൂർ ഏരിയ സെക്രട്ടറി വി. അബ്‌ദുറസാഖ്, ഹംസു മേപ്പുറത്ത്, യൂ.എൻ. ഖാദർ, എം.സി. ബഷീർ തുടങിയവർ പങ്കെടുത്തു

Related Articles