കേസ് തീര്‍പ്പാക്കാനെന്ന വ്യാജേന പണം തട്ടല്‍ ;താനൂരില്‍ ഒരാള്‍ കൂടി പിടിയില്‍

tanurതാനൂര്‍: പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തുവരെ സ്വാധീനിച്ച് പണം തട്ടുന്ന സംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. കോസ് തീര്‍പ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ എന്ന വ്യാജേനെയാണ് പണം തട്ടുന്നത്.

കൊളപ്പുറം സ്വദേശി കണ്ടകത്തിങ്ങല്‍ വിനീഷ്(29) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് പ്രതി താനൂര്‍ പോലീസിന്റെ പിടിയിലായത്.

വെള്ളിയാമ്പുറം സ്വദേശി ശേഖരന്റെ പരാതിയെ തുടര്‍് കഴിഞ്ഞദിവസം കിഴക്കേപ്പുറത്ത് വുജയകൃഷ്ണന്‍ എ ചൊട്ടുണ്ണിയെ പോലീസ് പിടികൂടിയിരുു. ചൊട്ടുണ്ണിയെ ചോദ്യം ചെയ്തപ്പോഴാണ് വിനീഷിനെയും നമ്പ്ര സ്വദേശി ആന റഷീദിനെയും കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

സിഐ അലവി, എഎസ്‌ഐ സുമേഷ് സുധാകര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, അല്‍ത്താഫ്, വിനീത് എിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles