താനൂരില്‍ ഏഴര ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

police tanur copyതാനൂര്‍ : താനൂരിനടുത്ത് നടക്കാവില്‍ വച്ച് പോലീസ് ഏഴര ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അഞ്ജാതനായ യുവാവ് ഉപേക്ഷിച്ച് പോയ ബൈക്കില്‍ നിന്നാണ് പോലീസ് പണം കണ്ടെടുത്തത്.

ബുധനാഴ്ച പകര്‍ 4 മണിയോടെയാണ് സംഭവം. നടക്കാവിലെ സ്വകാര്യമരമില്ലിന് സമീത്ത് വച്ച് ഒരു മേല്‍വിലാസം ചോദിക്കയുയാരിുന്നു യൂവാവ് ആ സമയത്ത് പരപ്പനങ്ങാടി എസ്‌ഐ അനിര്‍കുമാര്‍ കടന്നുപോയപ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ സംശയം തോന്നി യുവാവിനടുത്തേക്ക് വന്നതോടെ ഇയാള്‍ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കെട്ടുകളായി ഏഴര ലക്ഷത്തോളം രൂപ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിലെ അറയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. പണത്തോടൊപ്പം ഇത് വിതരണം ചെയ്യാനെന്ന് സംശയിക്കുന്നവരുടെ പേരും ഫോണ്‍നമ്പറുമടങ്ങിയ ലിസ്റ്റും ലഭിച്ചിട്ടുണ്ട്.

ബൈക്ക് കണ്ടത്തിയ സംഘത്തില്‍ എസ്‌ഐയെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍റസാഖ് സന്തോഷ്, സിപഒ മാരായ ഹരീഷ് അല്‍ത്താഫ്, ശശീധരന്‍, എന്നുവരും സംഘത്തിലുണ്ടായിരുന്നു