താനൂര്‍ നിയോജക മണ്ഡലത്തിലെ അവലോകന യോഗം ചേര്‍ന്നു

തിരൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പ്രവൃത്തികളുടെ അവലോകനം നടത്താനായി എം.എല്‍.എ വി അബ്ദുറഹിമാന്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം തിരൂര്‍ ആര്‍.ഡി.ഒ സുഭാഷിന്റെ സാന്നിധ്യത്തില്‍ ആര്‍.ഡി.ഒ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

താനൂര്‍ ഗവണ്‍മെന്റ് കോളേജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് റവന്യു വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വിലനിര്‍ണയ സമിതി മേയ് 3ന് നിയുക്ത ഭൂമി സന്ദര്‍ശിക്കും. കോളേജുള്‍പ്പെടെ വിവിധ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഊര്‍ജ്ജിതമായ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി. കുടുംബശ്രീയുടെ ഉത്പന്നങ്ങളുടെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കാനും പുതുതായി പണിയാനുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പുതിയ ഡിസൈനുകള്‍ നിര്‍മിക്കാനും തീരുമാനമായി. തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.