താനൂര്‍ എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു.

എംഎല്‍എ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കോട്ടക്കല്‍:  താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ സഞ്ചരിച്ച കാര്‍ കോട്ടക്കലില്‍ വെച്ച് അപകടത്തില്‍പെട്ടു. ഇദ്ദേഹം സഞ്ചരിച്ച കാറിന് പിറകില്‍ അമിതവേഗതയിലെത്തിയ സ്വകാര്യബസ്സ് ഇടിക്കുകയായിരുന്നു.

ഇന്നുച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ വേണ്ടി
സീബ്രാലൈനിന് പിറകില്‍ വാഹനം നിര്‍ത്തിയപ്പോഴാ
ണ് അപകടമുണ്ടായത്. പിറികില്‍ നിന്നെത്തിയ ബസ് കാറിലിടിക്കുകായിരുന്നു.

ഈ സമയത്ത് ഡ്രൈവറെ കൂടാതെ എംഎല്‍എയും അദ്ദേഹത്തിന്റെ പേഴസണല്‍ സ്റ്റാഫ് പഞ്ചാരയില്‍ അഹമ്മദ് കുട്ടിയും കാറിലുണ്ടായിരുന്നു.