താനൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഖത്തിറില്‍ മരണപ്പെട്ടു

Untitled-1 copyഖത്തര്‍: കെപുരം മൂലക്കല്‍ സ്വദേശി പരേതനായ കൊല്ലടത്തില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ കുഞ്ഞിബാവ എന്ന കുഞ്ഞാവ(49) ഖത്തറില്‍ നിര്യാതനായി. തിങ്കളാഴ്‌ച പുലര്‍ച്ചെ ജോലി സ്ഥലത്ത്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖത്തറില്‍ ഹോട്ടല്‍ ജീവനക്കാരനാണ്‌. ഒരുവര്‍ഷം മുമ്പാണ്‌ നാട്ടില്‍ വന്ന്‌ പോയത്‌. മാതാവ്‌: പാത്തുമ്മു. ഭാര്യ: ഫാത്തിമ. മക്കള്‍: ജംഷീന, നസീറ,സല്‍മത്ത്‌,ഉമ്മുല്‍മസാഖി. മരുമക്കള്‍: അക്‌ബര്‍, അബ്ദുറഹ്മാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വിരകയാണ്‌.