Section

malabari-logo-mobile

45 വര്‍ഷത്തിനുശേഷം ഉമ്മയെ കാണാന്‍ അബ്ദുറഹിമാന്‍ താനൂരിലെത്തി

HIGHLIGHTS : താനൂര്‍ : ഒടുവില്‍ 45 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അബ്‌ദുറഹ്മാന്‍ ഉമ്മയെ കാണാനെത്തി. മോട്ടാനകം തറവാട്ടില്‍ ആഹ്ലാദം അലതല്ലി.

tanurതാനൂര്‍ : ഒടുവില്‍ 45 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അബ്‌ദുറഹ്മാന്‍ ഉമ്മയെ കാണാനെത്തി. മോട്ടാനകം തറവാട്ടില്‍ ആഹ്ലാദം അലതല്ലി.

ടിപ്പുസുല്‍ത്താന്‍ റോഡിലെ വലിയകത്ത്‌ ഒറ്റയില്‍ അബ്‌ദുറഹ്മാന്‍ ഉമ്മ മറിയക്കുട്ടിയെ കാണാന്‍ നാലര പതിറ്റാണ്ടിനു ശേഷം രാവിലെ അഹമ്മദാബാദില്‍ നിന്നാണ്‌ എത്തിയത്‌. ഇപ്പോള്‍ പോലീസ്‌ സ്റ്റേഷന്‌ സമീപത്തെ വീട്ടിലുള്ള 85 കഴിഞ്ഞ ഉമ്മക്ക്‌ ആദ്യം മനസ്സിലാവാന്‍ പ്രയാസപ്പെട്ടു. നിമിഷങ്ങള്‍ക്കകം കെട്ടിപ്പിടിച്ചു. സംസാരിക്കാന്‍ കഴിയാതെ ഇരുവരും വിതുമ്പി. ഒപ്പമുണ്ടായിരുന്ന ഭാര്യയും മറ്റും ആശ്വസിപ്പിച്ചു. പിന്നെ 45 വര്‍ഷത്തെ കഥകള്‍ ഫ്‌ളാഷ്‌ ബാക്കായി. സഹോദരന്‍ റസാഖിന്റെ വേര്‍പാടും അറിഞ്ഞു.

sameeksha-malabarinews

വി പി ഒ ആലസന്‍കുട്ടിയുടെ മകനായ അദുറഹിമാന്‍്‌. കുട്ടികാലത്ത്‌ മുംബൈയിലേക്ക്‌ ട്രെയിന്‍ കയറിയതാണ്‌. അവിടെ നിന്ന്‌ അഹമ്മദാബാദിലെത്തി. കാലങ്ങള്‍ കടന്നുപോയി. വിവാഹം കഴിച്ച്‌ മക്കളുമായി. സാമ്പത്തിക പ്രയാസങ്ങളും, കുടുംബ പ്രാരാബ്‌ധങ്ങളും നാട്ടിലേക്ക്‌ തിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്ന്‌ പറഞ്ഞു. ഉപദേശിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒറ്റ മലയാളികളും മേഖലയില്‍ ഇല്ലായിരുന്നു.
ഇതിനിടെ മകള്‍ റസിയാബാനുവിന്റെ നിര്‍ബന്ധമാണ്‌ പുനരാഗമനത്തിന്‌ ഇടയാക്കിയത്‌. വലിയുമ്മയേയും, ഉപ്പാന്റെ നാടും കാണാനുള്ള മകളുടെ ‘കൊഞ്ചലില്‍’ അബ്‌ദുറഹ്മാന്‌ മുട്ട്‌ മടക്കേണ്ടി വന്നു. ഒപ്പം ഭാര്യയും ബന്ധുക്കളുമുണ്ട്‌. വൈകീട്ട്‌ പറവണ്ണയിലെ ബന്ധുവീട്ടിലേക്കും പോയി. അബ്‌ദുറഹ്മാന്‍ അഹമ്മദാബാദിലേക്ക്‌ തിരിക്കും. അവിടെ വസ്‌ത്ര നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!