താനൂര്‍ കത്തിക്കുത്ത്;ഒരാള്‍കൂടി പിടിയില്‍

താനൂർ : താനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തുണ്ടായ കത്തിക്കുത്തിൽ ഒരാൾ പിടിയിൽ.  ചീരാൻ കടപ്പുറം സ്വദേശി അരയന്റെ പുരക്കൽ സൂഫിയാനാ(22)ണ് അറസ്റ്റിലായത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം.മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

താനൂർ സിഐ എം ഐ ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. വാഴക്കത്തെരു സ്വദേശി തേനായിൽ അൻവർ, ചന്തപ്പറമ്പ് സ്വദേശി അനേക്കുളങ്ങര കാസിം , പണ്ടാരക്കടപ്പുറം സ്വദേശി കുട്ടികമ്മുവിന്റെ പുരക്കൽ കോമു എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles