താനാളൂര്‍ പഞ്ചായത്ത്‌ യുവതി യുവാക്കള്‍ക്ക്‌ ഓട്ടോറിക്ഷകള്‍ വിതരണം ചെയ്‌തു

amviതാനൂര്‍: താനാളൂര്‍ പഞ്ചായത്ത്‌ യുവതി യുവാക്കള്‍ക്ക്‌ ഓട്ടോറിക്ഷകള്‍ വിതരണം ചെയ്‌തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം തിരൂര്‍ താലൂക്ക്‌ മോട്ടോര്‍ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ യുവതി യുവാക്കള്‍ക്കാണ്‌ ഓട്ടോറിക്ഷകള്‍ വിതരണ ചെയ്‌തത്‌. ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ട്രാഫിക്‌ ബോധവല്‍ക്കരണ ക്ലാസും നടത്തി.

തിരൂര്‍ ജോയിന്റ്‌ ആര്‍ടിഒ സുഭാഷ്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു. സഹകരണ വകുപ്പ്‌ തിരൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ എം ബേബി രാജ്‌ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി അബ്ദുള്‍ റസാഖ്‌ അധ്യക്ഷനായി. ഷബ്‌ന ആഷിഖ്‌, എം അബ്ദുള്‍ സലാം മാസ്റ്റര്‍ , ഫാത്തിമ, ശ്രീദേവി, സന്ധ്യ, വി ഗോവിന്ദന്‍ കുട്ടി, ഇ ഉഷ, കെഎന്‍എന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

എഎംവിഐ മാരായ വി ഉമ്മര്‍, ടി പി സുരേഷ്‌ ബാബു എന്നിവര്‍ ക്ലാസെടുത്തു. പി അബ്ദുള്‍ സമദ്‌ സ്വാഗതവും സത്യവതി നന്ദിയും പറഞ്ഞു.