താനൂരില്‍ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് കുത്തേറ്റു

ഒരാളുടെ നില ഗുരുതരം

താനൂര്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് രാത്രി ഏഴരമണിയോടെയാണ് സംഭവമുണ്ടായത്

താനൂര്‍ സ്വദേശികളായ,ചേന്നാരി അന്‍വര്‍ , എകെ കാസിം,  കെ കോമു എന്നിവര്‍ക്കാണ് പരിക്കേറ്റത്

ഇതില്‍ കഴുത്തിന് കുത്തേറ്റ അന്‍വറിന്റെ നില ഗുരുതരമാണ്

ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

രാഷ്ട്രീയസംഘര്‍ഷമല്ലെന്നാണ് പ്രാഥമികവിവരം