താനൂരില്‍ ഹോട്ടല്‍ തകര്‍ത്തയാള്‍ പിടിയില്‍

താനൂര്‍: ഹോട്ടല്‍ തകര്‍ത്തയാളെ താനൂര്‍ പോലീസ്‌ പിടികൂടി. പനങ്ങാട്ടൂര്‍ പാര്‍ക്ക്‌ ഗ്യാങ്‌ വായനശാലയ്‌ക്ക്‌ സമീപമുള്ള തേറമ്പില്‍ ഹംസയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ്‌ രാത്രിയുടെ മറവില്‍ തകര്‍ത്തത്‌. കോരങ്ങത്ത്‌ പറമ്പില്‍ അഷറഫിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ്‌ അഷറഫ്‌ കടയില്‍ കയറി അക്രമം നടത്തിയത്‌.

ഹോട്ടലിലുണ്ടായിരുന്ന പാത്രങ്ങള്‍ പറമ്പിലേക്ക്‌ വലിച്ചെറിയിയുകയും വാതില്‍ ചവിട്ടിപ്പൊളിക്കുകയും ചെയ്‌തതായി പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പനങ്ങാട്ടൂര്‍ സ്വദേശിയുടെ വീട്ടിലെ കിണറില്‍ മണ്ണെണ്ണ ഒഴിച്ച്‌ മലിനപ്പെടുത്തിയിരുന്നു. അന്ന്‌ പോലീസ്‌ പിടിയിലാകാതെ മുങ്ങുകയായിരുന്നു.