താനൂരിര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു : നാലു പേര്‍ക്ക് പരിക്ക്

Tanur 0 (1)താനൂര്‍ : ഭക്ഷണം കഴിച്ച ബില്ലിനെ കുറിച്ചുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ താനൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ അന്യഭാഷതൊഴിലാളികളടക്കം നാലു പേര്‍ക്ക പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള തലശ്ശേരി ഹോട്ടലാണ് അക്രമികള്‍ തകര്‍ത്തത്. കടയിലെ ഫര്‍ണിച്ചറുകളും പാത്രങ്ങളും ഇവര്‍ അടിച്ചുതകര്‍ത്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്. അടുക്കളയില്‍ കയറി ആയുധങ്ങള്‍ എടുത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു..

സംഭവത്തില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു വൈകീട്ട് അഞ്ചുമണി മുതലായിരുന്ന് ഹര്‍ത്താല്‍.