ഭിശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍: ഭിശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍: ‘സ്‌നേഹപൂര്‍വ്വം’ ക്യാമ്പിന് തുടക്കമായി 

താനൂര്‍: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുതിന്റെ മുന്നോടിയായുള്ള ഉപകരണ നിര്‍ണയ ക്യാമ്പ് സ്‌നേഹപൂര്‍വ്വം ചെറിയമുണ്ടം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുല്‍സലാം, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രജിത, ഡി.എം.ഒ ഡോ. സക്കീന എന്നിവര്‍ സംസാരിച്ചു. കെ.വി. സുഭാഷ്‌കുമാര്‍ സ്വാഗതവും സി.ജി. ശരണ്യ നന്ദിയും പറഞ്ഞു.  താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിലെ ഭിശേഷിക്കാര്‍ക്ക് 3 ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്നലെ പെരുമണ്ണ ക്ലാരി, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, വളവൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഭിശേഷിക്കാരാണ് ക്യാമ്പിനെത്തിയത്. ഇന്ന് താനൂര്‍ മുനിസിപ്പാലിറ്റി, നിറമരുതൂര്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി, നമ്പ്ര,  നാളെ തിരൂര്‍ മുനിസിപ്പാലിറ്റി, തലക്കാട്, വെട്ടം, എടരിക്കോട്, തെന്നല, കല്‍പകഞ്ചേരി, ആതവനാട്, മാറാക്കര, എടയൂര്‍ എന്നിവയിലെ ഭിശേഷിക്കാരാണ് എത്തിച്ചേരേണ്ടത്.