താനൂരില്‍ 75 ലക്ഷത്തിന്റെ കുഴല്‍പണവുമായി വേങ്ങര സ്വദേശി അറസ്റ്റില്‍

താനൂര്‍: താനൂരില്‍ 75 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. വേങ്ങര സ്വദേശി വലിയോറ മച്ചില്‍ മുസ്തഫ(32) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

2000-ത്തിന്റെ 74 ലക്ഷവും 500-ന്റെ ഒരുലക്ഷവുമാണ് പിടികൂടിയത്. തുണി ബെല്‍റ്റ് രൂപത്തില്‍ ചുറ്റി അതിനുള്ളില്‍ അടുക്കിയും ബാഗിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. താനൂര്‍, തിരൂര്‍ ഭാഗങ്ങളില്‍ വിതരണത്തിനെത്തിച്ചതായിരുന്നു ഇത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

താനൂര്‍ സിഐ അലവിയുടെ നേതൃത്വത്തില്‍ , എസ്ഐ രാജേന്ദ്രന്‍ നായര്‍, എഎസ്ഐ പ്രമോദ്, സിപിഒമാരായ രാജേഷ്, ആല്‍വിന്‍, നിഷാദ്, വിപിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles