താനൂരില്‍ മത്സ്യം കോരുന്നത്‌ തര്‍ക്കം ഒത്തുതീര്‍ന്നു

Untitled-1 copyതാനൂര്‍: താനൂര്‍ തുറമുഖത്ത്‌ ബോട്ടുകള്‍ അടിപ്പിക്കുന്നതിനും ബോട്ടുകളില്‍ നിന്ന്‌ മത്സ്യം കോരുന്നതും സംബന്ധിച്ച്‌ മൂന്ന്‌ മാസത്തോളമായുള്ള തര്‍ക്കം ജില്ലാ കലക്‌ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ രമ്യമായി പരിഹരിച്ചു. ഇതിന്‌ മുമ്പ്‌ പത്തോളം ചര്‍ച്ചകള്‍ നടത്തിയിരുന്നു. തര്‍ക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കുവാന്‍ സാഹചര്യമുള്ളതിനാല്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ഹൈക്കോടതി ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയിരുന്നു താനൂര്‍ കടപ്പുറത്ത്‌ അടുക്കുന്നതിനും ആയതില്‍ നിന്നും മീന്‍ വാരുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നായിരുന്നു പരാതിക്കാരുടെ മുഖ്യ ആവശ്യം. നിലവിലുള്ള ഒമ്പത്‌ വള്ളങ്ങളില്‍ താനൂരിലുള്ള മൂന്ന്‌ വള്ളങ്ങളില്‍ നിന്ന്‌ മത്സ്യം വാരുന്നതിനുള്ള അവകാശം കോടതിയുടെ മുമ്പാകെയുള്ള പരാതിയിലെ പരാതിക്കാര്‍ക്ക്‌ നല്‍കാനും പരപ്പനങ്ങാടിയില്‍ നിന്ന്‌ താനൂര്‍ കടപ്പുറത്ത്‌ വരുന്ന ആറ്‌ വള്ളങ്ങളില്‍ മൂന്നെണ്ണത്തിനല്‍ നിന്ന്‌ മത്സ്യം വാരുന്നതിനുള്ള അവകാശം പരാതിയിലെ എതിര്‍കക്ഷികള്‍ക്ക്‌ നല്‍കാനും തീരുമാനിച്ചു. പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്യുന്നവരാണ്‌ തങ്ങളെന്നും കോരുന്നതിന്റെ കൂലി മാത്രമേ വാങ്ങുന്നുള്ളുവെന്നും തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന്‌ തൊഴിലാളികളെ അടര്‍ത്തി പുതിയത്‌ ഉണ്ടാക്കുന്നത്‌ തൊഴില്‍ നഷ്‌ടപ്പെടുത്തുമോയെന്നും തൊഴിലാളികള്‍ ആശങ്ക പ്രകടിപ്പിച്ചു.
കോടതി നിര്‍ദേശ പ്രകാരം തീരുമാനമെടുക്കാന്‍ ശ്രമിക്കണമെന്നും ആരുടെയും ഉപജീവനം നഷ്‌ടപ്പെടുവാന്‍ ഇടയാവതരുതെന്നും നഷ്‌ടമില്ലാത്ത വിധം സഹകരിച്ച്‌ മുമ്പോട്ട്‌ പോവാന്‍ സാധിക്കുന്ന ഒരു പരിഹാരത്തിലെത്തണമെന്നും ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു.
കലക്‌റ്റ്‌റേ#ില്‍ നടന്ന ചര്‍ച്ചയില്‍ കോടതി മുമ്പാതെയുള്ള കേസിലെ പരാതിക്കാര്‍, എതിര്‍ കക്ഷികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക്‌ പുറമെ ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബഹ്‌റ എ.ഡി.എം.സി. പി.സയ്യിദലി, ജില്ലാ ലേബര്‍ ഓഫീസര്‍, സ്‌പെഷല്‍ ബ്രോഞ്ച്‌ ഡി.വൈ.എസ്‌.പി, തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ അഡീഷനല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ എന്നിവരും സംബന്ധിച്ചു.