താനൂരില്‍ ഗുഡ്‌സ് ഓട്ടേയില്‍ കടത്തുകയായിരുന്ന വിദേശശമദ്യം പിടികൂടി

താനൂര്‍ കാരാട് സ്വദേശി കോയ(38) ആണ് ആറ് ലിറ്റര്‍ മദ്യടക്കം തിരൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. താനൂരില്‍ ഒന്നാം തിയ്യതികളില്‍ മൊബൈല്‍ മദ്യവില്‍പ്പന നടത്തുന്നയാളെന്നാണ് വിവരം, മദ്യം കടത്താനുപയോഗിച്ച വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.