താനൂരില്‍ ഇടത്‌ സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന്റെ വാഹനത്തിന്‌ നേരെ ആക്രമണം;3വാഹനങ്ങള്‍ തകര്‍ത്തു

Story dated:Tuesday April 19th, 2016,06 03:pm
sameeksha

Untitled-1 copyതാനൂര്‍: ഇടത്‌മുന്നണി സ്വതന്ത്രസ്ഥാനാര്‍ത്ഥി വി. അബ്ദുറഹ്മാന്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും മൂന്ന്‌ വാഹനങ്ങള്‍ തര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. താനൂര്‍ കോര്‍മേന്‍ കടപ്പുറത്ത്‌ സ്ഥാനാര്‍ത്ഥി പര്യടനം നടത്തുന്നതിനിടെ വൈകീട്ട്‌ അഞ്ചുമണിയോടെയാണ്‌ ആക്രണം ഉണ്ടായത്‌.

ഇടതുമുന്നണി പ്രവര്‍ത്തകര്‍ താനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുന്നു
ഇടതുമുന്നണി പ്രവര്‍ത്തകര്‍ താനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുന്നു

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി പ്രവര്‍ത്തകര്‍ താനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്‌.