താനൂര്‍ മുന്‍സിപ്പാലിറ്റി മാലിന്യ മുക്തമാക്കാന്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌

DYFI March Tanurതാനൂര്‍ മുന്‍സിപ്പാലിറ്റിയെ മാലിന്യ ശവപ്പറമ്പാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ താനൂര്‍ മേഖലാകമ്മിറ്റി നഗരസഭാ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച്‌ നഗരസഭ ഓഫീസ്‌ പരിസരത്ത്‌ പോലീസ്‌ തടഞ്ഞു. ഡിെൈവഫ്‌ഐ താനൂര്‍ ബ്ലോക്‌ സെക്രട്ടറി പി രാജേഷ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ താനൂര്‍ മേഖല പ്രസിഡന്റ്‌ പി ടി അക്‌ബര്‍ അധ്യക്ഷനായി. സിപിഐഎം താനൂര്‍ ലോക്കല്‍ സെക്രട്ടറി കെ രാജഗോപാല്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഓടക്കല്‍ മുസ്‌തഫ, മേഖല ട്രഷറര്‍ ,ഷിഹാബ്‌ എന്നിവര്‍ സംസാരിച്ചു.