താനൂരില്‍ ഡിഫ്‌തിരീയ ബാധിച്ച്‌ കുട്ടി മരിച്ചു

താനൂരില്‍ ഡിഫ്‌തീരിയ ബാധിച്ച്‌ കുട്ടി മരിച്ചു. ഡിഫ്‌തിരീയ ബാധിച്ച്‌ കുട്ടി മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജൂണ്‍ 20 ന്‌ രാവിലെ 10.30 ന്‌ താനൂര്‍ പി.വി.സി.ഓഡിറ്റോറിയത്തില്‍ വിപുലമായ യോഗം ചേരും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നഗരപരിധിയിലെ സ്‌കൂള്‍ പ്രധാനധ്യാപകര്‍, മദ്രസ അധ്യാപകര്‍,മതനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ കലക്‌റ്റര്‍ എസ്‌.വെങ്കടേസപതി അറിയിച്ചു.