Section

malabari-logo-mobile

താനൂര്‍ ദേവധാര്‍ റെയില്‍വെ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു...

Tanur devadhar overbridge copyതാനൂര്‍: മലപ്പുറത്തിന്റെ വികസനസ്വപനങ്ങള്‍ക്ക് വര്‍ണ്ണശോഭ നല്‍കുന്ന ഒരു ചടങ്ങിന്ു കൂടി താനൂര്‍ ദേവധാര്‍ നിവാസികള്‍ സാക്ഷിയായി. നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ തുറന്ന ജീപ്പില്‍ പാലത്തിലെത്തിയ മുഖ്യമന്ത്രി പാലത്തിലൂടെ സഞ്ചരിച്ച് പടിഞ്ഞാറു ഭാഗത്ത് സ്്കൂളില്‍ തയ്യാറാക്കിയ സമ്മേളനനഗരിയി്ല്‍ വച്ചാണ് പാലം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അധ്യക്ഷനായിരുന്നു. വ്യവസായ – ഐ.റ്റി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മേല്‍പ്പാലത്തിന് സ്ഥലം നല്‍കിയവരെ ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി. ആദരിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ., തദ്ദേശ സ്വയംഭരണ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ആര്‍.ബി.ഡി.സി.കെ മാനെജിങ് ഡയറക്റ്റര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, ഡിവിഷനല്‍ റയില്‍വെ മാനെജര്‍ ആനന്ദ് പ്രകാശ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

2011 ഏപ്രില്‍ 28ന് നിര്‍മാണം ആരംഭിച്ച പാലത്തിന് റെയില്‍വേയുടെ മൂന്ന് സ്പാനുകളടക്കം 21 സ്പാനുകളുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 689 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും റെയില്‍വേട്രാക്കിന് മുകളില്‍ 12 മീറ്റര്‍ വീതിയുമുണ്ട്. മൊത്തം 17.5 കോടി ചെലവിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് കോടി റെയില്‍വെ വിഹിതമാണ്. മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്തിന്റെ നിര്‍മാണത്തിന് 13.22 കോടി രൂപയും ട്രാക്കിന് മുകള്‍ഭാഗം നിര്‍മിക്കുന്നതിന് റെയില്‍വേ അഞ്ചുകോടിയും ചെലവാക്കിയിട്ടുണ്ട്.

photo shayin tanur

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!