കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മരണപ്പെട്ട താനൂര്‍ സ്വദേശിക്ക് ധനസഹായം നല്‍കും

താനൂര്‍: കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരണപ്പെട്ട താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുന്റെപുരക്കല്‍ ഹംസയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം.

മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്ന് 10 ലക്ഷവും,
മത്സ്യഫെഡ്ഡില്‍ നിന്ന് 10 ലക്ഷവും അനുവദിക്കുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.