താനൂര്‍ തീരദേശത്ത്‌ വീണ്ടും അക്രമം; സി.പി.എം പ്രവര്‍ത്തകന്‌ പരിക്ക്‌

Untitled-1 copyതാനൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ താനൂര്‍ തീരദേശത്ത്‌ തുടരുന്നു. താഹാ ബീച്ചിലെ ചെറിയ ബാവയുടെ മകന്‍ ഏനിക്കടവത്ത്‌ അര്‍ഷാദി (24) യാണ്‌ ഒരു സംഘം മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചത്‌.ഇന്ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. കൈമുട്ടിനും മുഖത്തും തലക്കും മര്‍ദ്ദനമേറ്റ അര്‍ഷാദിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകനായ ഇയാളെ കഴിഞ്ഞ ദിവസം പ്രദേശവാസികളായ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ്‌ പറയുന്നത്‌. അക്രമത്തിന്‌ പിന്നില്‍ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകരാണെന്നാണ്‌ അര്‍ഷാദ്‌ പറഞ്ഞു.