Section

malabari-logo-mobile

താനൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

HIGHLIGHTS : താനൂര്‍: താനൂരിലും ഉണ്യാലിലും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ടിടത്തും ഓരോ സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായ വെട്ടേറ്റത്. താനൂരില...

താനൂര്‍: താനൂരിലും ഉണ്യാലിലും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ടിടത്തും ഓരോ സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായ വെട്ടേറ്റത്. താനൂരില്‍ ആല്‍ ബസാര്‍ കുഞ്ഞിച്ചിന്റെ പുരക്കല്‍ ഹുദൈഫിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാലില്‍ കിണറ്റിങ്ങല്‍ അക്കു എന്ന അഫ്‌സലിനാണ് വെട്ടേറ്റത്. രാവിലെ 11 മണിയോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം ആലിന്‍ ചുവട് ഭാഗത്ത് വെച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ അഫ്‌സലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ഇരു പ്രദേശങ്ങളിലെയും രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട്  സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. വി. അബ്ദുറഹിമാന്‍ എം.എല്‍.എയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍  ജില്ലാ കലക്ടര്‍, എസ്.പി, ആര്‍.ഡി.ഒ, തിരൂര്‍ ഡി.വൈ.എസ്.പി, താനൂര്‍ സി.ഐ, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കന്മാര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഇതിനിടയില്‍ രണ്ട് പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!