താനൂര്‍ തീരദേശ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ് ബ്രീത്ത് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രീത്ത് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ താനൂരിലെ പ്രശ്‌ന ബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഠനോപകരണങ്ങള്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ബ്രീത്ത് മുഖ്യരക്ഷാധികാരിയുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താനൂര്‍ നിയോജകണമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹക്കീം തങ്ങള്‍ക്ക് കൈമാറി.

എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി. അഹമ്മദ് സഹീര്‍, ട്രഷറര്‍ നിഷാജ് എടപ്പറ്റ, സെക്രട്ടറി ടി. നിയാസ്, അല്‍ഐന്‍ കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് വെള്ളേങ്ങല്‍, സ്പര്‍ശം ബ്ലഡ് ഡൊണേഷന്‍ സംസ്ഥാന സെക്രട്ടറി അനീസ്, ബ്രീത്ത് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ സി.പി. ഹാരിസ്, ബ്രീത്ത് ഭാരവാഹികളായ അജ്മല്‍ വളാഞ്ചേരി, സി. അസ്‌ലം ശരീഫ്, സാലിം പുത്തൂര്‍, ഇബ്രാഹീം എ.കെ, എ.ടി നിധിന്‍ ബാബു ഹാസില്‍ വി.പി, കെ.ടി അല്‍റാഷിദ് പി.എ അര്‍ഷദ് ഫാസില്‍ പങ്കെടുത്തു.