ഉണ്ണ്യാലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംഘര്‍ഷം

unnamed (1)താനൂര്‍: ഉണ്ണ്യാലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംഘര്‍ഷമുണ്ടായി. ഇ ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ലീഗ് തീരമേഖലയില്‍ റോഡ്‌ഷോ നടത്തിയിരന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും എല്‍ഡിഎഫിന്റെ പ്രചരണ വാഹനം തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റയാളെ തിരൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.

മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സായുധ സേനയടക്കം വന്‍ പോലീസ് സന്നാഹം എത്തിയാണ് രംഗം ശാന്തമാക്കിയത്.