Section

malabari-logo-mobile

ജവാന്‍ അരവിന്ദാക്ഷന്റെ സ്മാരക ഫലകം  അനാച്ഛാദനം ചെയ്തു

HIGHLIGHTS : താനൂര്‍: വീരമൃത്യു വരിച്ച ജവാന്‍ അരവിന്ദാക്ഷന്റെ സ്മാരക ഫലകം താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍ അനാച്ഛാദനം ചെയ്തു. ദേവധാര്‍ സ്‌ക്കൂളിലാണ് ചടങ്ങുകള്...

താനൂര്‍: വീരമൃത്യു വരിച്ച ജവാന്‍ അരവിന്ദാക്ഷന്റെ സ്മാരക ഫലകം താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍ അനാച്ഛാദനം ചെയ്തു. ദേവധാര്‍ സ്‌ക്കൂളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 1993 മാര്‍ച്ച് 1ന് ആസാമിലെ ഗലാഘട്ട് ജില്ലയിലെ സരൂപത്തറില്‍ വെച്ച് വീരമൃത്യു വരിച്ചത്. സി.ഐ.എസ്.എഫില്‍ ലാന്‍സ് നായിക്കായിരുന്ന അരവിന്ദാക്ഷന്റെ പേരില്‍ സ്മാരക ഫലകവും അനുസ്മരണവും ഒരുക്കിയത് കോഴിക്കോട് എയര്‍പോര്‍ട്ടിലെ സി.ഐ.എസ്.എഫ് യൂണിറ്റാണ്.

1968ല്‍ ദേവധാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പി.അരവിന്ദാക്ഷന്‍. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, എസ്.പി പ്രതീഷ് കുമാര്‍, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്റന്റ് കിഷോര്‍ കുമാര്‍ എ.വി, അസിസ്റ്റന്റ് കമാന്റന്റ് സരോജ് ഭൂപേന്ദ്ര രാം സൂരത്ത്, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
ജവാന്‍ അരവിന്ദാക്ഷനെ പോലുള്ള നിരവധി ആളുകളുടെ ജീവത്യാഗമാണ് നമ്മുടെ രാജ്യം സുരക്ഷിതമായി നിലനില്‍ക്കുന്നതെന്നും, നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ നമ്മളോരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!