പരാതിയുമായെത്തിയ യുവതിയോട് മോശമായി പെരുമാറി: താനൂര്‍ സിഐക്കെതിരെ സിപിഎം

തിരൂര്‍: താനൂര്‍ സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ താനൂര്‍ സിഐക്കെതിരെ നടപടിയാവിശ്യപ്പെട്ട് സിപിഐഎം രംഗത്ത്.
കഴിഞ്ഞ ദിവസം ഫോണിലുടെ വിളിച്ച് ശല്യം ചെയ്യുന്നയാളെ കുറിച്ച് പരാതി നല്‍കാന്‍ താനൂര്‍ സ്‌റ്റേഷനിലെത്തിയ കാട്ടിലങ്ങാടി സ്വദേശിനിയായ യുവതിയോടാണ് സിഐ സി. അലവി മോശമായി പെരുമാറിയതെന്ന് പരാതി ഉയര്‍ന്നത് . പരാതി നല്‍കിയതിന്റെ രശീത് ആവിശ്യപ്പെട്ടതാണത്രെ സിഐയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സ്ത്രീയോട് അസഭ്യം പറയുകയും, ഇത് ചോദ്യം ചെയ്ത ഇവരുടെ മകനെ ലോക്കപ്പ് ചെയ്‌തെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ സിപിഐഎം നേതാക്കളോടും സിഐ കയര്‍ത്തുസംസാരിക്കുകയാരുന്നത്രെ.

ഒരു സത്രീയുടെ പരാതി അതിന്റെ ഗൗരവത്തിലെടുക്കാതെ അരോട് മോശമായി പെരുമാറിയ താനൂര്‍ സിഐ അലവിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണെന്നാവിശ്യപ്പെട്ട് സിപിഎം താനൂര്‍ ഏരിയാ നേതൃത്വം തിരൂരില്‍ വാര്‍ത്താസമ്മേളനം നടത്തി. വാര്‍ത്താസമ്മേളനത്തില്‍ സിപിഐഎം ഏരിയാകമ്മിറ്റി അംഗം റസാഖ്, അനില്‍കുമാര്‍ എം, ബാലകൃഷ്ണന്‍ ചുള്ളിയത്ത്,അസ്‌കര്‍ കോറാട്,സമദ്,കെ ടി എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles