താനൂരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തി മൊബൈലില്‍ ചിത്രീകരിച്ചയാള്‍ അറസ്റ്റില്‍

താനൂർ :താനൂരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തി മൊബൈലില്‍ ചിത്രീകരിച്ചയാള്‍ അറസ്റ്റില്‍ . കെ പുരം കുണ്ടുങ്ങലിൽ താമസിക്കുന്ന മുള്ളമടക്കൽ മുഹമ്മദ് ബാവ(52)യെയാണ് താനൂർ എസ് ഐ രാജേന്ദ്രൻ നായരും സംഘവും കൂടിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകർ അറിയിച്ചതിനാലും, വിദ്യാർത്ഥിനിയുടെ വീട്ടുകാരുടെ പരാതിയിന്മേലുമാണ് അറസ്റ്റ്.

2016 മുതൽ 2017 നവംബർ വരെ വട്ടത്താണി കമ്പനിപ്പടിയിലുള്ള മുഹമ്മദ് ബാവയുടെ കടയിൽ വച്ചാണ് പതിനൊന്ന് വയസുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. നിരന്തരം കടയിൽ വന്നിരുന്ന വിദ്യാർത്ഥിനിക്ക് മിഠായി നൽകി വശപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ കുട്ടി അറിയാതെ മൊബൈലിൽ ചിത്രീകരിക്കുകയാണുണ്ടായത്. ഇയാളുടെ കടയിലെത്തുന്ന പെൺകുട്ടികളുടെയും, സ്ത്രീകളുടെയും ചിത്രങ്ങളും മൊബൈലിൽ എടുത്തിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് 3.30ന് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Related Articles