താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ ബസിലിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്ക്‌

Story dated:Sunday January 10th, 2016,05 30:pm
sameeksha sameeksha

Untitled-1 copyതാനൂര്‍: നിയന്ത്രണംവിട്ട കാര്‍ കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്കേറ്റു. മൂലക്കല്‍ സ്വദേശികളായ ആഷിഖ്‌ റഹ്മാന്‍(19), മഹറൂഫ്‌(22) എന്നിവര്‍ക്കാണ്‌ പിരിക്കേറ്റത്‌. സാരമായി പരിക്കേറ്റ ഇവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണിക്കാണ്‌ താനൂര്‍ ദേവധാര്‍ പാലത്തിന്‌ സമീപം കാര്‍ നിയന്ത്രണം വിട്ട്‌ എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസിലിടിച്ചത്‌. കോഴിക്കോട്‌ നിന്ന്‌ പൊന്നാനിയിലേക്ക്‌ പോവുകയായിരുന്നു ബസ്‌. തിരൂരില്‍ നിന്ന്‌ താനൂരിലേക്ക്‌ പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തര്‍ന്നു.