താനൂര്‍ ബസ്റ്റാന്റ്‌ പരിസരത്ത്‌ മാലിന്യം നിറയുന്നു;ജനങ്ങള്‍ ദുരിതത്തില്‍

tanurതാനൂര്‍: താനൂര്‍ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ മാലിന്യം കുമിഞ്ഞുകൂടുന്നത്‌ പ്രതിസന്ധി തീര്‍ക്കുന്നത്‌. മാലിന്യ സംസ്‌കരണത്തിന്‌ സ്ഥാപിച്ച ഇന്‍സിനേറ്റര്‍ പരിസരത്താണ്‌ മാലിന്യം കുമിഞ്ഞു കൂടുന്നത്‌. വന്‍തോതില്‍ രോഗ ഭീതിക്കും മാലിന്യ കൂമ്പാരം വഴി തെളിക്കുന്നുണ്ട്‌.

താനൂര്‍ തെയ്യാല ബൈപ്പാസ്‌ റോഡരുകില്‍ ആണ്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി ഇല്ലാതെയാണ്‌ ജനസാന്ദ്രത കൂടിയ പ്രദേശത്ത്‌ ഇന്‍സിനേറ്റര്‍ സ്ഥാപിച്ചത്‌. ജനകീയ പ്രതിഷേധം വകവെക്കാതെയായിരുന്നു നടപടി. മാലിന്യ സംസ്‌കരണം യഥാവിധം നടക്കാത്തതിനാല്‍ പ്രദേശത്ത്‌ മാലിന്യം കുന്നു കൂടുന്ന സ്ഥിതിയാണ്‌. ശക്തമായ മഴയില്‍ മാലിന്യം കുമിഞ്ഞു അളിയുന്ന സ്ഥിതിയുമുണ്ട്‌. ദുര്‍ഗന്ധത്തിന്‌ പുറമെ വ്യാപകമായി രോഗഭീതിക്കും കാരണമാകുന്നു. പ്രദേശത്തു നിന്നുള്ള മലിന ജലം ഡ്രൈനേജ്‌ വഴി എത്തുന്നത്‌ നടക്കാവ്‌, കാരാട്‌ കോളനി പ്രദേശത്താണ്‌. ഡ്രൈനേജിലെ മാലിന്യം. മൂലം മുന്‍പ്‌ ചിക്കുന്‍ ഗുനിയ പടര്‍ന്ന്‌ പിടിച്ചിരുന്നു. മാരകമായ പകര്‍ച്ച വ്യാധിക്ക്‌ കാരണമായ ഈഡിസ്‌ കൊതുകിന്റെ ലാര്‍വ പ്രദേശത്ത്‌ വ്യാപകമായി കണ്ടെത്തിയിരുന്നു. നൂറ്‌ കണക്കിന്‌ പേര്‍ ദിനം പ്രതി ആശ്രയിക്കുന്ന താനൂര്‍ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ പഞ്ചായത്തിന്റെ മൂക്കിന്‌ താഴയൊണ്‌ മാലിന്യ പ്രശ്‌നം. ശുചിത്വത്തിന്‌ നിര്‍മല്‍ ഗ്രാമ പുരസ്‌ക്കാരം നേടിയ പഞ്ചായത്തിലാണ്‌ ഈ ദുസ്ഥിതി. ആരോഗ്യവകുപ്പധികൃതരും പ്രദേശത്തേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നില്ല.

താനൂര്‍ പഞ്ചായത്തിന്‌ മാലിന്യ സംസ്‌കരണത്തിന്‌ സ്ഥലമുണ്ട്‌. എന്നാല്‍ ദീര്‍ഘ വീക്ഷണമില്ലായിമയുടെ ഫലമായി ഈ സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്‌. ആ സാഹചര്യത്തില്‍ പഞ്ചായത്തധികൃതരുടെ അനാസ്ഥ വിവാദമാകുകയാണ്‌. അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിന്‌ നടപി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്‌.