താനൂരിന്റെ വികസന സ്വപനങ്ങള്‍ക്ക്‌ 158 കോടി

Story dated:Wednesday July 13th, 2016,07 05:pm
sameeksha sameeksha

Untitled-1 copyതാനൂർ: നിയോജക മണ്ഡലത്തിത്തിൽ 158 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയായി.ബജറ്റ് ചർച്ചക്ക് ശേഷമാണ് അനുമതി ലഭ്യമായത്. ബജറ്റ് പ്രസംഗത്തിൽ വിട്ടു പോയ പദ്ധതികൾ താനൂർ എം.എൽ.എ വി.അബ്ദുറഹ്മാന്റെ വലിയ ശ്രമത്തിന്റെ ഫലമായാണ് ഭരണാനുമതി ലഭിച്ചത്.
താനൂർ നിയോജക മണ്ഡലത്തിലെ പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്താനായി ചെറിയമുണ്ടം, പൊന്മുണ്ടം, ഒഴൂർ, താനാളൂർ, നിറമരുതൂർ ഗ്രാമപഞ്ചായത്തുകളും, താനൂർ നഗരസഭയും ഉൾപ്പെടുന്ന സമ്പൂർണ കുടിവെള്ള പദ്ധതിക്കായി 77 കോടി ബജറ്റിൽ വകയിരുത്തി.

താനൂരിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് താനൂർ – തയ്യാല റോഡ് ഇവിടുെത്ത റെയിൽവേ ക്രോസിംഗ് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമെന്നോണം റെയിൽവേ മേൽപ്പാലം പണിയുന്നതിനായി 23 കോടി രൂപ ബജറ്റിൽ വകയിരുത്തി.
പൊന്മുണ്ടം – തിരൂർ ബൈപ്പാസ് (പനമ്പാലം പാലം ഉൾപ്പെടെ) പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി 15 കോടിയും, താനൂർ – കടലുണ്ടിപ്പാത തിരൂർ വരെ നീട്ടി വീതി കൂട്ടി നവീകരിക്കുന്നതിന് 15 കോടിയും, താനൂർ ദേവധാർ സ്കൂളിന് ഹൈടെക് സ്കൂളാക്കി ഉയർത്തുന്നതിന് 10 കോടിയും വകയിരുത്തി.
കായികപ്രേമികളുടെ ചിരകാല അഭിലാഷമായ പുതിയ സ്റ്റേഡിയം നിർമിക്കുന്നതിന് 5 കോടിയും, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന താനൂർ നഗരസഭയിലെ അങ്ങാടിപ്പാലം പുതുക്കി പണിയുന്നതിനായി 10 കോടിയും തുക അനുവദിച്ചു.
തകർച്ച പൂർണമായ ഒഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമിക്കും. മാത്രമല്ല മീനടത്തൂർ ഗവ.ഹൈസ്കൂൾ, പൊന്മുണ്ടം ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഓരോ കോടി രൂപ ചിലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കും.
സമുദ്രത്തിൽ മത്സ്യം വളർത്തുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് താനൂരിൽ നടപ്പിലാക്കും. മത്സ്യ ഗ്രാമം പദ്ധതി, നിറമരുതൂർ അടക്കമുള്ള തീരദേശങ്ങളിൽ നടപ്പിലാക്കുമെന്നും, നിറമരുതൂർ ഗവ.സ്കൂളിൽ സയൻസ് ആന്റ് ടെക്നോളജി ലാബ് സ്ഥാപിക്കുമെന്നും വി.അബ്ദുറഹ്മാൻ എ.എൽ.എ അറിയിച്ചു.
ജനകീയ എം.എൽ.എയുടെ ജനോപകാരമായ വികസന പ്രവർത്തനങ്ങളിൽ ആഹ്ലാദത്തിലാണ് താനൂരുകാർ. താനൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നിവർത്തുകയാണ് പുതിയ പ്രഖ്യാപനം.