താനൂരില്‍ നടപ്പാലം തകര്‍ന്നു

Story dated:Friday September 4th, 2015,12 55:pm
sameeksha

tanur copyതാനൂര്‍: കളരിപ്പടിയില്‍ കനോലി കനാലിന്‌ കുറുകെയുള്ള നടപ്പാലം തകര്‍ന്നു. ഇതോടെ യാത്രമാര്‍ഗില്ലാതെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടിലായി.

ഒട്ടുംപുറം കോര്‍മന്‍ കടപ്പുറം മേഖലയില്‍ നിന്ന്‌ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍, ചിറക്കല്‍ കെ പി എന്‍ എം സ്‌കൂള്‍, രായിരമംഗലം ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക്‌ എത്താന്‍ ആശ്രയിക്കുന്നത്‌ ഈ നടപ്പാലത്തിലൂടെയാണ്‌. പുനര്‍ നിര്‍മ്മാണം ഇല്ലാത്തതും ജീര്‍ണാവസ്ഥയുമാണ്‌ പാലം തകരാന്‍ കാരണമായത്‌.

പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന്‌ നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായിരുന്നില്ല. കനാല്‍ പ്രദേശത്ത്‌ വാഹനഗതാഗത സൗകര്യമുള്ള പാലം നിര്‍മ്മിക്കുമെന്ന്‌ എംഎല്‍എയും പഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും വെറും വാക്കില്‍ മാത്രം ഒതുങ്ങുകയായിരുന്നു.